സ്വാശ്രയ മെറിറ്റ് ഫീസ് കുറച്ച നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജില്‍ 2003-04 അധ്യയനവര്‍ഷത്തില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ സര്‍ക്കാര്‍ കോളേജിലെഫീസിന് തുല്യമായ തുക നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കി.
ഇക്കഴിഞ്ഞ ജൂലായ് 29-ാം തീയതി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് സ്വാശ്രയ മാനേജ്മെന്റും മറ്റും നല്‍കിയ ഹര്‍ജിയിലാണ് ജസ്റിസ് കെ.ബാലകൃഷ്ണന്‍ നായരുടെ വിധി.
ഇത്തരം ഉത്തരവുകള്‍ വഴി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് നിശ്ചയിയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
ഫീസ് 4000 രൂപയായി കുറച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. സ്വാശ്രയ മാനേജ്മെന്റ് നിയമത്തിന്റെ സാധുത പരിശോധിക്കാതെ തന്നെയാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.
സുപ്രീംകോടതി വിധികളിലെ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഫീസ് കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടതെന്നും കുറഞ്ഞ ഫീസ് വാങ്ങി കോളേജ് നടത്തിക്കൊണ്ടുപോകാന്‍കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്റിസ് കെ.ടി.തോമസ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള ഫീസില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് ഫീസ് പ്രതിവര്‍ഷം 4000 രൂപയാക്കി സര്‍ക്കാര്‍ കുറച്ചത്.












Click it and Unblock the Notifications