കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരിനൊരു ഐ ഗ്രൂപ്പ് യോഗം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സപ്തംബര്‍ ഒമ്പത് വ്യാഴാഴ്ച കെ. കരുണാകരന്റെ വീട്ടില്‍ ഐ ഗ്രൂപ്പ് യോഗം നടന്നു. കടുത്ത തീരുമാനങ്ങളൊന്നുമും യോഗത്തില്‍ ഉണ്ടായില്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പരസ്യമായ വിമര്‍ശനങ്ങള്‍ നടത്തുന്നതും യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.

11 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചനും ഐ ഗ്രൂപ്പ് മന്ത്രിമാരായ എന്‍. ശക്തന്‍, അടൂര്‍ പ്രകാശ്, എ. പി. അനില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. കടവൂര്‍ ശിവദാസന്‍, ടി. യു. രാധാകൃഷ്ണന്‍, ടി. വി. ചന്ദ്രമോഹന്‍ എന്നിവരും യോഗത്തിലെത്തിയില്ല.

ഹൈക്കമാന്റിന്റെ നടപടി ഒഴിവാക്കാന്‍ മന്ത്രിമാരെ യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. തന്നെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് അടൂര്‍ പ്രകാശ് പറഞു.

ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്നതിന് കെ. മുരളീധരന്‍ സമയം ചോദിച്ചിട്ടുണ്ട്. മുരളീധരന്‍ വ്യാഴാഴ്ച വൈകീട്ട് ദില്ലിക്ക് പോകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X