ഐ ഗ്രൂപ്പ് യോഗം വ്യാഴാഴ്ച
തിരുവനന്തപുരം: മന്ത്രിസഭാ വികസനത്തിന്റെ പശ്ചാത്തലത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം സപ്തംബര്‍ ഒമ്പത് വ്യാഴാഴ്ച കെ. കരുണാകരന്റെ വീട്ടില്‍ നടക്കും.
മന്ത്രിസഭ വികസിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ. കരുണാകരന്റെ താത്പര്യങ്ങളെ മാനിച്ചില്ലെന്ന വികാരമാണ് പൊതുവെ ഐ ഗ്രൂപ്പിനുള്ളത്. മന്ത്രിസഭാ വികസനത്തിന് ശേഷം തന്റെ അതൃപ്തി കരുണാകരന്‍ വ്യക്തമാക്കിയിരുന്നു. കെ. മുരളീധരനും മന്ത്രിമാരെ തിരഞ്ഞെടുത്ത രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചായിരിക്കും ഐ ഗ്രൂപ്പ് യോഗം ആലോചിക്കുന്നത്.
കെ. കരുണാകരന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മുരളിയുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. യോഗത്തിന് ശേഷം ഹൈക്കമാന്റ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് കെ. മുരളീധരന്‍ ദില്ലിക്ക് പോവുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ കാണുന്നതിന് മുരളി അനുമതി തേടിയിട്ടുണ്ട്.
ശാസ്തമംഗലത്തിനടുത്ത് പൈപ്പിന്‍മുട്ടിലെ കരുണാകരന്റെ പുതിയ വീട്ടിലാണ് യോഗം നടക്കുന്നത്. രാവിലെ 11 മണിക്ക് യോഗം തുടങ്ങും. ഐ ഗ്രൂപ്പുകാരായ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.












Click it and Unblock the Notifications