ടാങ്കര്‍ ലോറിസമരം തുടങ്ങി
കൊച്ചി: സപ്തംബര്‍ എട്ട് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ടാങ്കര്‍ ലോറികളുടെ സമരം ആരംഭിച്ചു. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവ എത്തിക്കുന്നതിനെ സമരം ഭാഗികമായി ബാധിച്ചിട്ടുണ്ട്.
പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോവുന്നതിനുള്ള നിരക്കുകള്‍ പുന:പരിശോധിക്കാത്തതിലും കുടിശിക തന്നുതീര്‍ക്കുന്നതില്‍ കാലതാമസം വരുത്തുന്നതിലും പ്രതിഷേധിച്ചാണ് സമരം.
സമരത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മും പെട്രോളിയം ഉത്പന്നങ്ങളുടെ സംസ്ഥാന തല കോ-ഓര്‍ഡിനേറ്ററുമായ ബി. അശോക് അറിയിച്ചു.
പെട്രോളിയം ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് എണ്ണക്കമ്പനികളുടെ ടാങ്കര്‍ ലോറികള്‍ ഉപയോഗിക്കുന്നുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടുമെന്ന് അശോക് പറഞ്ഞു.
സമരം നീണ്ടുനില്‍ക്കുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വ്യോമഗതാഗത ഇന്ധനത്തിന്റെയും മണ്ണെണ്ണയുടെയും വിതരണത്തെ ബാധിക്കും. അതേ സമയം സമരം തുടങ്ങുന്നുവെന്ന നോട്ടീസ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍. ചരക്കുകള്‍ കൊണ്ടുപോവുന്നതിനുള്ള നിരക്ക് സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തുന്നതിനായി കഴിഞ്ഞ രണ്ടു ദിവസമായി ചര്‍ച്ച നടന്നിരുന്നു. ബുധനാഴ്ച നടന്ന യോഗത്തില്‍ നിന്ന് ചില ടാങ്കര്‍ ഓപ്പറേറ്റര്‍മാര്‍ ഇറങ്ങിപ്പോയതോടെ ചര്‍ച്ച തടസപ്പെട്ടു.












Click it and Unblock the Notifications