സ്പീക്കറെ 16ന് തിരഞ്ഞെടുക്കും
തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി തേറമ്പില്‍ രാമകൃഷ്ണനെ സപ്തംബര്‍ 16 ന് തിരഞ്ഞെടുക്കും. ഈ നിയമസഭാ സമ്മേളനത്തില്‍ സ്പീക്കറെ തിരഞ്ഞെടുക്കുക എന്ന ഒരു അജണ്ട മാത്രമേ ഉള്ളു.
സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് മാത്രമായിട്ടാണ് ഈ നിയമസഭാ സമ്മേളനം ചേരുന്നത്. ഇതാദ്യമായാണ് സ്പീക്കറെ തിരഞ്ഞെടുക്കാന്‍ മാത്രമായി നിയമസഭാ സമ്മേളനം ചേരുന്നത്.
1995 ല്‍ കരുണാകരന്‍ മാറി ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ തേറമ്പില്‍ രാമകൃഷ്ണനായിരുന്നു നിയമസഭാ സ്പീക്കറുടെ സ്ഥാനം കിട്ടിയത്. സ്പീക്കറെ തിരഞ്ഞെടുക്കുന്നതില്‍ ഭരണപക്ഷത്ത് ഒരു അസ്വാരസ്യവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്ത കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഐ വിഭാഗത്തോടൊപ്പം ചേര്‍ന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എതിരെ വോട്ട് ചെയ്യുമെന്ന അഭ്യൂഹത്തെ ഉമ്മന്‍ ചാണ്ടി തള്ളിക്കളഞ്ഞു. മന്ത്രിസഭാ രൂപീകരണം പോലെ വളരെ അനായാസമായി സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.












Click it and Unblock the Notifications