ആസ്ത്രേല്യന്‍ എംബസിയ്ക്ക് മുന്നില്‍ സ്ഫോടനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ആസ്ത്രേല്യന്‍ എംബസിയ്ക്ക് മുന്നിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. സപ്തംബര്‍ ഒമ്പത് വ്യാഴാഴ്ച രാവിലെ 9.45നായിരുന്നു സ്ഫോടനം. എംബസിയില്‍ ജോലി ചെയ്യുന്ന ആര്‍ക്കും അപകടം പറ്റിയിട്ടില്ലെന്ന് എംബസി വക്താവ് ലിന്റല്‍ സാക്സ് അറിയിച്ചു.
ആസ്ത്രേല്യന്‍ എംബസിയുടെ ഇരുമ്പുവേലിയ്ക്ക് കേടുപാട് സംഭവിച്ചു. നാല് കാറുകളും തകര്‍ന്നു. എംബസിയ്ക്ക് ചുറ്റുമുള്ള ഏതാനും കെട്ടിടങ്ങളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
എംബസി കെട്ടിടത്തിലെ ജനല്‍ചില്ലുകളും തകര്‍ന്നു. വൈദ്യുതി ബന്ധം തകരാറിലായി. എംബസിയിലെ ഉദ്യോഗസ്ഥരെയെല്ലാം തല്‍ക്ഷണം മാറ്റി. എംബസി അടച്ചിട്ടിരിക്കുകയാണ്. സ്ഫോടനത്തിന് പിന്നില്‍ ആരെന്ന് പൊലീസുദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications