Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി.എസ്എന്‍എല്‍ റീചാര്‍ജ് കൂപ്പണ്‍ നിരക്ക് കൂടുന്നു

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാര്‍ജ് കൂപ്പണുകളിലെ കുറഞ്ഞ മൂല്യമുള്ള കൂപ്പണുകളില്‍ ഉപഭോക്താവിന് ബാധ്യത കൂടും.

വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ റീചാര്‍ജ് കൂപ്പണ്‍ താരിഫ് പ്രകാരം ഉയര്‍ന്ന മൂല്യമുള്ള കൂപ്പണുകള്‍ക്ക് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 70 മുതല്‍ 1000 രൂപവരെയുള്ള റീചാര്‍ജ് കൂപ്പണുകള്‍ക്ക് സേവനനികുതി കൂപ്പണിന്റെ വിലയ്ക്ക് പുറമെ വാങ്ങുന്നതിനാല്‍ വിലയില്‍ എട്ടു ശതമാനം വര്‍ധന ഉണ്ടാകും.

ബി എസ് എന്‍ എല്‍ വിളിയ്ക്കാനുള്ള പള്‍സ് ചാര്‍ജ്ജ് കുറയ്ക്കുന്നതിനോടൊപ്പമാണ് ഈ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. അതുകൊണ്ട് ഫലത്തില്‍ ഉപയോക്താവിന് കാര്യമായ ഗുണമുണ്ടാവില്ല.

ഈ കൂപ്പണുകള്‍ക്ക് ബിഎസ്എന്‍എല്‍ നേരത്തെ നല്കിയിരുന്ന ഇളവുകള്‍ പിന്‍വലിക്കുന്നതിലൂടെ സംസാരസമയം കുറയുകയും ചെയ്യും.

300 രൂപയുടെ കൂപ്പണ്‍ വാങ്ങിയാല്‍ 200 രൂപയുടെ സംസാരസമയം ലഭിക്കുമായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച മുതല്‍ ഈ കൂപ്പണ് 324 രൂപ നല്കണം. ലഭിക്കുന്ന സംസാരസമയം 200 ആയിരുന്നത് 175 ആയി കുറയും. 500 രൂപയുടെ കൂപ്പണ് 540 രൂപ നല്കണം. സംസാരസമയം 400ല്‍നിന്ന് 361 ആയി കുറയും. 1000 രൂപയുടെ കൂപ്പണ് 1080 രൂപയായി. 822 രൂപയുടെ സംസാരസമയമാണ് അതില്‍ ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+