നാണയപ്പെരുപ്പം വീണ്ടും ഉയര്‍ന്നു - 8.33
ദില്ലി: നാണയപെരുപ്പ നിരക്ക് വീണ്ടും കൂടി. കഴിഞ്ഞ ആഴ്ച ഇത് 8.17 ശതമാനമായിരുന്നെങ്കില്‍ സെപ്തംബര്‍ പത്തായപ്പോള്‍ അത് 8.33 ശതമാനമായി കൂടി. നാല് വര്‍ഷത്തിനിടയ്ക്കുള്ള ഏറ്റവും കൂടിയ നിരക്കാണിത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയം നാണയ പെരുപ്പ നിരക്ക് വെറും 3.88 ശതമനമായിരുന്നു. അടിസ്ഥാന ഉല്പന്നങ്ങളുടെയും ഇന്ധനത്തിന്റെയും വില കൂടിയതാണ് നാണയപെരുപ്പ നിരക്ക് വീണ്ടും കൂടാന്‍ കാരണമായത്.
നാണയപെരുപ്പ നിരക്ക് 0.16 ശതമാനമാണ് ഒരാഴ്ച കൊണ്ട് കൂടിയത്. നാണയപെരുപ്പം കൂടുന്നത് വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിഹ് കഴിഞ്ഞ ആഴ്ച യാണ് പ്രസ്താവിച്ചിരുന്നത്.
ചില സംസ്കരിച്ച ഉല്പന്നങ്ങളുടേയും അടിസ്ഥാന ലോഹങ്ങളുടേയും യന്ത്രങ്ങളുടേയും വില കൂടിയതാണ് ഇപ്പോള്‍ നാണയപെരുപ്പ നിരക്ക് കൂടാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications