തിരംഗ യാത്ര തുടങ്ങി
ഹുബ്ലി: ബിജെപി നേതാവ് ഉമാഭാരതിയുടെ നേതൃത്വത്തിലുള്ള തിരംഗ യാത്ര ആരംഭിച്ചു. സപ്തംബര്‍ 10 വെള്ളിയാഴ്ച രാവിലെ 10ന് പ്രതിപക്ഷനേതാവ് എല്‍.കെ. അദ്വാനിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്വാനി ദേശീയ പതാക ഉമാഭാരതിയ്ക്ക് കൈമാറി. തിങ്ങിക്കൂടിയ പ്രവര്‍ത്തകര്‍ ഉമാഭാരതിയ്ക്കും അദ്വാനിയ്ക്കും വേണ്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി. ദേശീയതയും പൊതുജീവിതത്തിലെ ശുദ്ധിയും ഉയര്‍ത്തിപ്പിടിയ്ക്കാനുള്ള, കപട മതേതരശക്തികള്‍ക്ക് താക്കീത് നല്കുന്ന ഈ തിരംഗ യാത്ര ചരിത്രസംഭവമാണെന്ന് അദ്വാനി പറഞ്ഞു.
അടുത്ത 16 ദിവസങ്ങളില്‍ നടത്തുന്ന യാത്ര കര്‍ണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹര്യാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.












Click it and Unblock the Notifications