ഇന്ധനഗതാഗതം സ്തംഭിച്ചു
കൊച്ചി: സംസ്ഥാനത്ത് ടാങ്കര്‍ ലോറി സമരം രണ്ടാം ദിവസത്തേയ്ക്ക് കടക്കുമ്പോള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിയ്ക്കുകയാണ്. സമരം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിയ്ക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ലോറി ഉടമകളുടെ യോഗം തീരുമാനിച്ചു.
ഇത് മൂലം സപ്തംബര്‍ 10 വെള്ളിയാഴ്ച സംസ്ഥാനത്തെ ഇന്ധനഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. പെട്രോള്‍ പമ്പുകള്‍ ഇന്ധനക്ഷാമം അനുഭവിച്ചുതുടങ്ങി. സപ്തംബര്‍ എട്ട് ബുധനാഴ്ച അര്‍ധരാത്രി മുതലാണ് ടാങ്കര്‍ ലോറി സമരം ആരംഭിച്ചത്.
പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോവുന്നതിനുള്ള നിരക്കുകള്‍ പുന:പരിശോധിക്കാത്തതിലും കുടിശിക തന്നുതീര്‍ക്കുന്നതില്‍ കാലതാമസം വരുത്തുന്നതിലും പ്രതിഷേധിച്ചാണ് സമരം.












Click it and Unblock the Notifications