വല്ലാര്‍പാടത്തിന് അനുമതിക്കത്ത്
കൊച്ചി: വല്ലാര്‍പാടം പദ്ധതിയ്ക്ക് അനുമതി നല്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊച്ചി പോര്‍ട്ട് ട്രസ്റിന് കത്തയച്ചു. ഇതോടെ പദ്ധതി തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണെന്ന് കൊച്ചിന്‍ പോര്‍ട് ട്രസ്റ്അധികൃതര്‍ അറിയിച്ചു.
പ്രവര്‍ത്തനം ഉടന്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. ഈ കത്ത് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മ്മിയ്ക്കാന്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ള ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലിന് ഉടന്‍ കൈമാറും.
പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ദുബായ് പോര്‍ട്ട് ഏറ്റെടുക്കും. ഇവിടുത്തെ പ്രവര്‍ത്തനം തുടരുമ്പോള്‍ തന്നെ വല്ലാര്‍പാടം പദ്ധതിയുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍.
വല്ലാര്‍പാടം പദ്ധതി നടപ്പാക്കുന്നതിന് അനുമതി നല്കിക്കൊണ്ടുള്ള കത്ത് ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലിന് ഒരു മാസത്തിനുള്ളില്‍ കൈമാറിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കപ്പെടുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ കത്ത് ലഭിച്ചത്.












Click it and Unblock the Notifications