യുഎസ് തോല്‍വിയുടെ വക്കില്‍: അല്‍ക്വെയ്ദ
കെയ്റോ: അഫ്ഗാനിലും ഇറാഖിലും യുഎസ് പരാജയത്തിന്റെ വക്കിലാണെന്ന് അല്‍ക്വെയ്ദ നേതാവ് അയ്മാന്‍ അല്‍-സവാഹിരി. അല്‍ ജസീറ ടിവിയാണ് സപ്തംബര്‍ 10 വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ വീഡിയോ ടേപ് സംപ്രേഷണം ചെയ്തത്.
സപ്തംബര്‍ 11ന്റെ യുഎസ് ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ടേപ് പുറത്തുവിട്ടിരിയ്ക്കുന്നത്. ഇറാഖിലെയും അഫ്ഗാനിലെയും യുഎസിന്റെ തോല്‍വി ഇനി എപ്പോഴാണെന്ന് കാത്തിരിയ്ക്കുകയേ വേണ്ടൂവെന്ന് അല്‍ സവാഹിരി ടേപില്‍ പറയുന്നു.
ഈ രണ്ട് രാജ്യങ്ങളിലും യുഎസ് പട്ടാളക്കാര്‍ രണ്ട് തട്ടിലാണ്. ഇനിയും ഈ രാഷ്ട്രങ്ങളില്‍ തുടരണമെങ്കില്‍ അവര്‍ കൂടുതല്‍ ചോര ചീന്തേണ്ടി വരും. ഈ രാഷ്ട്രങ്ങളില്‍ നിന്നും പിന്മാറിയാലോ അവര്‍ക്ക് എല്ലാം നഷ്ടപ്പെടും. - അല്‍ സവാഹിരി പറയുന്നു.
അമേരിക്കകാരുടെ സുരക്ഷിതത്വത്തിന്റെ കാലം കഴിഞ്ഞു. ഇനി അവിടുത്തെ സര്‍ക്കാര്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാലസ്തീന്‍ എന്നീ മുസ്ലിം രാഷ്ട്രങ്ങളിലെ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ അവര്‍ക്ക് സുരക്ഷ അനുഭവിയ്ക്കാനേ കഴിയില്ല. - അല്‍ സവാഹിരി വിശദീകരിയ്ക്കുന്നു.
ഈജിപ്തുകാരനായ ഡോ. അല്‍ സവാഹിരി, ഒസാമ ബിന്‍ ലാദന്റെ വലംകൈയാണ്.












Click it and Unblock the Notifications