കൊച്ചിയില്‍ നിന്ന് നിരക്ക് കുറഞ്ഞ വിമാനം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നിരക്ക് കുറഞ്ഞ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടന്‍ തുടങ്ങും. ഇതുസംബന്ധിച്ച വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം ജനറല്‍ ബോഡി അംഗീകരിച്ചു.
എയര്‍ അറേബ്യ നിരക്ക് കുറഞ്ഞ വിമാന സര്‍വീസ് തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എയര്‍ അറേബ്യയുമായുളള ഇതുസംബന്ധിച്ച ചര്‍ച്ച കഴിഞ്ഞു. എയര്‍ ഡക്കാനുമായുള്ള ചര്‍ച്ച പുരോഗമിച്ചുവരികയാണ്.
ഓഹരിയുടമകള്‍ക്ക് എട്ട് ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഹഡ്കോയ്ക്ക് അടക്കാനുള്ള വായ്പ വിമാനത്താവള കമ്പനി തന്നെ അടയ്ക്കാന്‍ തീരുമാനമായി. ജനറല്‍ ബോഡി യോഗത്തിലും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications