ജേക്കബ് ഗ്രൂപ്പ് യോഗം തുടങ്ങി
കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി യോഗം സപ്തംബര്‍ 11 ശനിയാഴ്ച കോട്ടയത്ത് തുടങ്ങി.
യോഗത്തില്‍ ടി. എം. ജേക്കബ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം നടത്തി. സ്വന്തം കണ്ണിലെ തടിക്കഷ്ണം എടുത്തുമാറ്റാതെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ വരുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് ജേക്കബ് പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. അമിതമായ രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ജോണി നെല്ലൂരിനെ എറണാകുളത്തെ ഒരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
വൈകുന്നേരം ടി. എം. ജേക്കബും ജോണി നെല്ലൂരും കൊച്ചിയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ യോഗതീരുമാനങ്ങള്‍ അറിയിക്കും.












Click it and Unblock the Notifications