കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ള, ജേക്കബ് ഗ്രൂപ്പുകളെ സ്വീകരിക്കില്ല: വി.എസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: യുഡിഎഫില്‍ നിന്ന് ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജേക്കബ്, പിള്ള ഗ്രൂപ്പുകളെ എല്‍ഡിഎഫില്‍ ചേര്‍ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍.

താന്‍ കമ്യൂണിസ്റുകാരനാണെന്നും ഒരിക്കലും കമ്യൂണിസ്റ് വിരുദ്ധമുന്നണിയില്‍ പോയിട്ടില്ലെന്നുമുള്ള പിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അച്യുതാനന്ദന്‍.

യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടികളെ ഇടതുമുന്നണിക്ക് പുറത്തോ അകത്തോ സ്വീകരിക്കില്ല. പിള്ളക്ക് ആ പ്രത്യാശ വേണ്ട. യുഡിഎഫ് തഴഞ്ഞതു മൂലം അനാഥരായി തീര്‍ന്നിരിക്കുന്ന പിള്ളയും ജേക്കബും കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതാവും നല്ലത്.

പിള്ളയ്ക്കെതിരെ താന്‍ നാല് , അഞ്ച് തവണ കേസ് കൊടുത്തിട്ടുള്ളതാണ്. ആ നിലക്ക് ഇടതുമുന്നണിയില്‍ വരാമെന്ന് പിള്ളമോഹിക്കേണ്ട- അച്യുതാനന്ദന്‍ വ്യക്തമാക്കി.

തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് താന്‍ പഴയ കമ്യൂണിസ്റുകാരനാണെന്ന് പിള്ള പറഞ്ഞത്. കര്‍ദിനാളിന് പോലും കമ്യൂണിസ്റ് പാര്‍ട്ടി സ്വീകാര്യമായ സാഹചര്യത്തില്‍ ആര്‍ക്കാണ് അവര്‍ക്കെതിരെ പ്രതികൂല നിലപാട് സ്വീകരിക്കാനാവുകയെന്ന് പറഞ്ഞ താന്‍ യുഡിഎഫ് വിട്ടിട്ടില്ലെന്നും വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X