യുഡിഎഫില്‍ നിന്നത് നഷ്ടം: പിള്ള
കൊച്ചി: യുഡിഎഫില്‍ ഉറച്ചുനിന്നതു മൂലം തനിക്ക് രാഷ്ട്രീയമായ നഷ്ടമേയുണ്ടായിട്ടുള്ളൂവെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
നേരത്തെ എംഎല്‍എ സ്ഥാനവും ഇപ്പോള്‍ മന്ത്രിസ്ഥാനവും തനിക്ക് നഷ്ടപ്പെട്ടത് താന്‍ യുഡിഎഫിലായിരുന്നതു കൊണ്ടാണ്. എല്‍ഡിഎഫില്‍ പോയിരുന്നെങ്കില്‍ ഇത്തരം നഷ്ടങ്ങള്‍ സഹിക്കേണ്ടിവരില്ലായിരുന്നു.
തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് സുപ്രിം കോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. എല്‍ഡിഎഫില്‍ ചേര്‍ക്കണമെന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല.
ഇപ്പോള്‍ നടക്കുന്ന ടാങ്കര്‍ ലോറി സമരം സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണ്. താന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ ടാങ്കര്‍ ലോറിയുടമകളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ നീക്കം നടത്തിയിരുന്നതാണെന്ന് പിള്ള പറഞ്ഞു.












Click it and Unblock the Notifications