പണിമുടക്ക്: ഇന്ധനക്ഷാമം രൂക്ഷമായി
കൊച്ചി: ടാങ്കര്‍ ലോറി സമരം സപ്തംബര്‍ 11 ശനിയാഴ്ച മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനുമുള്ള ക്ഷാമം രൂക്ഷമായി.
പല പെട്രോള്‍ ബങ്കുകള്‍ക്ക് മുന്നിലും സ്റോക്കില്ലെന്ന ബോര്‍ഡാണ് തൂക്കിയിട്ടുള്ളത്. സ്റോക്കുള്ള ബങ്കുകള്‍ക്ക് മുന്നില്‍ വാഹനയാത്രക്കാരുടെ നീണ്ട ക്യൂവാണ്. ഏറെ നേരം ക്യൂ നിന്നാണ് പല യാത്രക്കാരും വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നത്.
എണ്ണ കമ്പനികളുടെ ടാങ്കര്‍ ലോറികള്‍ വഴി കൂടുതല്‍ ഇന്ധന വില്പന നടക്കുന്ന പട്ടണങ്ങളിലും കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളിലും മാത്രമേ ഇഷ്ടനമെത്തിക്കാനാവുന്നൂള്ളൂ. തിരുവവനന്തപുരത്തും കോഴിക്കോടു നിന്നുമുളള്ള ടാങ്കര്‍ ലോറി ഓപ്പറേറ്റര്‍മാര്‍ കൂടി പണിമുടക്കില്‍ ചേര്‍ന്നതോടെ വെള്ളിയാഴ്ച മുതല്‍ സമരം കൂടുതല്‍ ശക്തമായിരിക്കുകയാണ്.
ടാങ്കര്‍ ലോറി സര്‍വീസിനെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച് പണിമുടക്ക് നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഗതാഗതമന്ത്രി എന്‍. ശക്തന്‍ പറഞ്ഞു.
അതേ സമയം പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി ടാങ്കര്‍ ലോറി ഉടമാ അസോസിയേഷനുകളുടെ പ്രതിനിധിയുമായി മന്ത്രി എന്‍. ശക്തന്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. സപ്തംബര്‍ 11 ശനിയാഴ്ച വൈകീട്ട് കൊച്ചിയിലാണ് ചര്‍ച്ച നടക്കുന്നത്.
ആള്‍ കേരള ടാങ്കര്‍ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, ആള്‍ കേരള ഫെഡറഷേന്‍ ഒഫ് പെട്രോളിയം ട്രേഡ്സ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ടാങ്കര്‍ ട്രക്ക് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ആള്‍ കേരള ടാങ്കര്‍ ലോറി ഓണേഴ്സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications