കേന്ദ്രസര്‍ക്കാരിന് സിപിഎമ്മിന്റെ താക്കീത്
കൊല്‍ക്കത്ത: പൊതുമിനിമം പരിപാടി നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ താക്കീത് നല്‍കി.
ജനവിരുദ്ധനയങ്ങള്‍ നടപ്പിലാക്കില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സിപിഎം കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുന്നത്. കോണ്‍ഗ്രസ് നല്ല ഭരണം തുടരുകയാണെങ്കില്‍ യുപിഎ സര്‍ക്കാരിന് സിപിഎം പിന്തുണ നല്‍കുന്നത് തുടരും. എന്നാല്‍ പൊതുമിനിമം പരിപാടി പിന്തുടരുന്നില്ലെങ്കില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും.
കോണ്‍ഗ്രസ് ഇതുവരെ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബിജെപിയെ ജനങ്ങള്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന് തങ്ങള്‍ പിന്തുണ നല്‍കിയത്- ഭട്ടാചാര്യ പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ജ്യോതിബസു അതൃപ്തി പ്രകടിപ്പിച്ചതിനെ പിന്നാലെയാണ് ഭട്ടാചാര്യയുടെ ഈ പ്രസ്താവന. നേരത്തെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications