കശ്മീര്‍: മൂന്ന് സിആര്‍പിഎഫുകാരെ കൊന്നു
ശ്രീനഗര്‍: സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച തീവ്രവാദികള്‍ മൂന്ന് ജവാന്മാരെ വെടിവച്ച് കൊന്നു. വിനോദസഞ്ചാരകേന്ദ്രമായ ദാല്‍ തടാകത്തിനടുത്തുള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് തീവ്രവാദികള്‍ സപ്തംബര്‍ 11 ശനിയാഴ്ച അര്‍ധരാത്രി ആക്രമണം നടത്തിയത്.
രണ്ട് തീവ്രവാദികളായിരുന്നു ആക്രമണത്തിന് പിന്നില്‍. സിആര്‍പിഎഫ് ക്യാമ്പിലേക്ക് നുഴഞ്ഞുകയറിയ അവര്‍ ആദ്യം ഗ്രനേഡ് ആക്രമണം നടത്തി. സിആര്‍പിഎഫുകാര്‍ ഇവര്‍ക്കെതിരെ അണിനിരന്നതോടെ വെടിവെപ്പ് ആരംഭിയ്ക്കുകയായിരുന്നു.
അല്‍-മസൂരിയന്‍ എന്ന സംഘടനയില്‍പെട്ടവരാണ് ആക്രമണത്തിന് പിന്നില്‍. 12 മണിക്കൂര്‍ നീണ്ട വെടിവെപ്പിനൊടുവിലാണ് ഈ രണ്ട് തീവ്രവാദികളെയും വകവരുത്തിയത്. കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ അല്‍-മസൂരിയന്‍ വിഭാഗം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.












Click it and Unblock the Notifications