മുഷറഫ് മന്‍മോഹന്‍സിംഗിനെ കാണും
ദില്ലി: ന്യൂയോര്‍ക്കില്‍ സപ്തംബര്‍ 22ന്ണ നടക്കുന്ന ഐക്യരാഷ്ട്രസഭാ യോഗത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക് പ്രസിഡന്റ് മുഷറഫും കൂടിക്കാഴ്ച നടത്തും.
ഇതാദ്യമായാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മന്‍മോഹന്‍സിംഗ് പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് പുറമെ യുഎസ് പ്രസിന്റ് ജോര്‍ജ്ജ് ബുഷ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരുമായും മന്‍മോഹന്‍സിംഗ് കൂടിക്കാഴ്ച നടത്തും.
മുഷാറഫുമായുള്ള കൂടിക്കാഴ്ച നടക്കുന്നതോടെ ഇന്ത്യ-പാക് ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. ഇപ്പോള്‍ തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വിദേശകാര്യമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും തലത്തില്‍ കൂടിക്കാഴ്ചകള്‍ നടത്തിക്കഴിഞ്ഞു.












Click it and Unblock the Notifications