Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഖുകാരില്‍ പെണ്‍കുട്ടികള്‍ കുറവ്

ദില്ലി: ഇന്ത്യയില്‍ ആണ്‍-പെണ്‍ അനുപാതത്തില്‍ ഏറ്റവും പിന്നില്‍ സിഖ് സമുദായമാണെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. സിഖ് മതത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം അപായകരമായ തോതില്‍ കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിഖ് സമുദായത്തില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് വെറും 893 പെണ്‍കുട്ടികളേ ഉള്ളൂ എന്ന് 2001ലെ സെന്‍സസ് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദേശീയതലത്തില്‍ ഇന്ത്യയിലെ എല്ലാ സമുദായങ്ങളുടെയും സംയുക്ത കണക്കെടുപ്പ് പ്രകാരം ആയിരം ആണ്‍കുട്ടികള്‍ക്ക് 933 പെണ്‍കുട്ടികള്‍ എന്ന നിലയ്ക്കാണ് സ്ത്രീ-പുരുഷ അനുപാതം. ഹിന്ദുസമുദായത്തില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 931 പെണ്‍കുട്ടികള്‍ ഉണ്ട്. മുസ്ലിം സമുദായത്തില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 936 പെണ്‍കുട്ടികള്‍ ആണുള്ളത്.

ക്രിസ്ത്യന്‍ സമുദായത്തില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 994 പെണ്‍കുട്ടികള്‍ ഉണ്ട്. ബുദ്ധസമുദായത്തില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 953 പെണ്‍കുട്ടികളും ജൈനസമുദായത്തില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 950 പെണ്‍കുട്ടികളും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+