എന്‍ആര്‍ഐ നിക്ഷേപം കുറയുന്നു
തിരുവനന്തപുരം: നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കുറച്ചതോടെ ബാങ്കുകളിലെ വിദേശനിക്ഷേപത്തിന്റെ തോത് കുത്തനെ കുറഞ്ഞു. 2003-2004ല്‍ നിക്ഷേപത്തോത് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
2003-2004ല്‍ വിദേശമലയാളികള്‍ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുള്ള ആകെ തുക 1404 കോടി മാത്രമാണ്. 2002-2003ല്‍ അത് 4162 കോടിയായിരുന്നു. ഇപ്പോള്‍ വിദേശമലയാളികള്‍ പണം നിക്ഷേപിയ്ക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണെന്ന് പറയുന്നു. റിയല്‍ എസ്റേറ്റും ഓഹരികളുമാണ് അവര്‍ പണം നിക്ഷേപിയ്ക്കാന്‍ കണ്ടെത്തുന്ന പുതിയ വഴികള്‍.
വിദേശനിക്ഷേപം കുറഞ്ഞതിനാല്‍ ബാങ്ക് അധികൃതര്‍ ആശങ്കയിലാണ്. ബാങ്കുകള്‍ക്കുള്ള ഏക ആശ്വാസം ആഭ്യന്തരനിക്ഷേപത്തിലുള്ള വര്‍ധനയാണ്. 2003-2004ല്‍ ആഭ്യന്തരനിക്ഷേപമായി 5158 കോടി രൂപ ലഭിച്ചു. 2002-2003ല്‍ ഇത് 3581 കോടി മാത്രമായിരുന്നു.
2003 ഡിസംബര്‍ മുതല്‍ 2004 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ആകെ വിദേശനിക്ഷേപമായി ലഭിച്ചത് 331 കോടി മാത്രമാണ്. ആഭ്യന്തരനിക്ഷേപം 3461 കോടിയായിരുന്നു. പണ്ട് വിദേശനിക്ഷേപത്തിന് ആഭ്യന്തരനിക്ഷേപത്തേക്കാള്‍ മൂന്ന് ശതമാനം പലിശനിരക്ക് കൂടുതലായിരുന്നു. ഇപ്പോള്‍ വിദേശനിക്ഷേപത്തിന് ആഭ്യന്തരനിക്ഷേപത്തേക്കാള്‍ മൂന്ന് ശതമാനം പലിശനിരക്ക് കുറഞ്ഞിരിക്കുന്നു.












Click it and Unblock the Notifications