ആര്‍എസ്പി (ബി) വീണ്ടും പിളര്‍പ്പിലേക്ക്
കൊച്ചി: ആര്‍എസ്പി (ബി) വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. ഇതിന് മുന്നോടിയായി എറണാകുളം ജില്ലാ കമ്മിറ്റി പിളര്‍ന്നു.
എ. വി. താമരാക്ഷന്‍, ബാബു ദിവാകരന്‍ പക്ഷങ്ങള്‍ പ്രത്യേക ജില്ലാ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയതോടെയാണ് പാര്‍ട്ടിയുടെ ജില്ലാ ഘടകം പിളര്‍ന്നത്. എ. വി. താമരാക്ഷന്‍ വിളിച്ചുകൂട്ടിയ ജില്ലാസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയിലെ 23 അംഗങ്ങളില്‍ ഏഴ് പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ.
ബാബു ദിവാകരനെ അനുകൂലിക്കുന്ന മറ്റുള്ളവര്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തു. തങ്ങള്‍ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തതായി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു.
സമാന്തരയോഗം വിളിച്ചുചേര്‍ത്തതിനെ കുറിച്ച് പ്രതികരിക്കാന്‍ എ. വി. താമരാക്ഷന്‍ തയ്യറായില്ല. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ക്കു ശേഷം ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാമെന്ന് താമരാക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications