ടാങ്കര്‍ ലോറി സമരം തീര്‍ന്നു
കൊച്ചി: കേരളത്തില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ശനിയാഴ്ച ആറ് മണിക്കൂര്‍ നേരം നീണ്ടുനിന്ന ചര്‍ച്ചയ്ക്കൊടുവിലാണ് സമരം തീര്‍ക്കുന്നതു സംബന്ധിച്ച് ധാരണയായത്.
ടാങ്കര്‍ ലോറിയുടമാ അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ടാങ്കര്‍ ലോറി വാടകയിനത്തില്‍ എണ്ണക്കമ്പനികള്‍ പിടിച്ചുവച്ച തുകയില്‍ 25,000 രൂപ വീതം ഓരോ ടാങ്കറിനും നല്‍കാന്‍ തീരുമാനമായി. ടാങ്കര്‍ വാടക നിരക്ക് വര്‍ധന ഒക്ടോബര്‍ 15നകം ചര്‍ച്ച ചെയ്തു തീരുമാനിക്കും. അതിന് ശേഷം പിടിച്ചുവച്ച തുകയില്‍ ബാക്കിയുണ്ടെങ്കില്‍ തിരികെ നല്‍കും.
എറണാകുളം ഗസ്റ് ഹൗസില്‍ ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ചര്‍ച്ച അര്‍ധരാത്രി വരെ നീണ്ടുനിന്നു. എണ്ണക്കമ്പനി ഉടമകളുടെയും ടാങ്കര്‍ ലോറി ഉടമകളുടെയും പ്രതിനിധികളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പി. സോമരാജന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് എന്നിവരാണ് ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications