ഇടതുകക്ഷികളുടേത് രാഷ്ട്രീയക്കളി: ഉണ്ണിക്കൃഷ്ണന്‍
കോഴിക്കോട്: ആസൂത്രണ കമ്മിഷന്‍ വിദേശ സംഘടനകളുടെ ഉപദേശം തേടുന്ന കാര്യത്തില്‍ ഇടതുകക്ഷികള്‍ തരംതാണ രാഷ്ട്രീയക്കളി നടത്തുകയാണെന്നും അത് നിര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. പി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്ന ഇടതുകക്ഷികള്‍ നടത്തുന്നത് ബ്ലാക്ക്മെയിംലിഗ് രാഷ്ട്രീയമാണ്. നെഹ്റുവിന്റെ കാലം മുതല്‍ക്കേ വിദേശ വിദഗ്ധരുടെ ഉപദേശം തേടുക പതിവാണ്. ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയെ താറടിച്ചു കാണിക്കാനാണ് ഇടതുകക്ഷികള്‍ ശ്രമിക്കുന്നത്. സപ്തംബര്‍ 12 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിക്കൃഷ്ണന്‍.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് എ. കെ. ആന്റണി ആര്‍ക്കെങ്കിലും രാജി നല്‍കിയതായോ രാജിസന്നദ്ധത പ്രകടിപ്പിച്ചതായോ അറിവില്ല. ആന്റണിയുടെ രാജി കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ ആവശ്യമായിരുന്നു. ഗ്രൂപ്പിസം ഇല്ലാതാക്കി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന് താന്‍ നിര്‍ദേശിച്ചിരുന്നു. അത് ഒരളവോളം നടപ്പിലായി.
കരുണാകരന്റെ തൃപ്തിയും അതൃപ്തിയും നോക്കി കോണ്‍ഗ്രസിലെ കാര്യങ്ങള്‍ നീക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ് മനസിലാക്കിയിട്ടുണ്ട്. ദില്ലിയില്‍ കേരളത്തിന്റെ പ്രതിനിധിയാവാന്‍ തന്നോട് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications