വല്ലാര്‍പാടം പള്ളി ദേശീയ തീര്‍ഥാടന കേന്ദ്രം
കൊച്ചി: വല്ലാര്‍പാടം പളളി സപ്തംബര്‍ 12 ഞായറാഴ്ച ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും.
വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പ്രഖ്യാപനം നടത്തും. 5.30ന് ദേവാലയാങ്കണത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
ദേശീയ തീര്‍ഥാടന പ്രഖ്യാപനത്തിന് മുന്നോടിയായി ഗോശ്രീ പാലങ്ങളുടെ ഇരുവശത്തു നിന്നും ആയിരങ്ങള്‍ പങ്കെടുക്കുന്ന മരിയന്‍ തീര്‍ഥയാത്രകള്‍ പള്ളിയിലെത്തും. മൂന്ന് മണിക്ക് ഹൈക്കോടതിക്ക് സമീപത്തു നിന്നും വൈപ്പിന്‍-വല്ലാര്‍പാടം ജംംഗ്ഷനില്‍ നിന്നുമാണ് തീര്‍ഥയാത്രകള്‍ ആരംഭിക്കുന്നത്.
പള്ളി ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങിന് മുന്നോടിയായി വന്‍ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഗോശ്രീ റോഡുകളുടെ ടാറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
1951ലാണ് വല്ലാര്‍പാടം പള്ളിയെ കേന്ദ്രസര്‍ക്കാര്‍ വലിയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്. 1524-ല്‍ പോര്‍ച്ചുഗീസ് മിഷനറിമാര്‍ വല്ലാര്‍പാടത്ത് സ്ഥാപിച്ചതാണ് ദേവാലയം.












Click it and Unblock the Notifications