പിള്ളയെ എല്‍ഡിഎഫിലെടുക്കില്ല: വെളിയം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ്, പിള്ള ഗ്രൂപ്പുകളെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആന്റണി സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണ് പിന്തുടരുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് വെളിയം പറഞ്ഞു. സപ്തംബര്‍ 12 ഞായറാഴ്ച സിപിഐ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കെ. ഇ. ഇസ്മയിലിനെ സിപിഐ സംസ്ഥാന അസിസ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. പന്ന്യന്‍ രവീന്ദ്രനാണ് ഇപ്പോഴുള്ള മറ്റൊരു അസിസ്റന്റ് സെക്രട്ടറി.












Click it and Unblock the Notifications