Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന്

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 12ലേക്ക് മാറ്റണമെന്ന് ശിവസേന-ബിജെപി സഖ്യം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഒക്ടോബര്‍ 13 സര്‍വപ്രീതി അമാവാസി ദിവസമാണെന്നത് കണക്കിലെടുത്ത് വോട്ടെടുപ്പ് മാറ്റണമെന്ന് ശിവസേന-ബിജെപി നേതാക്കളുടെ സംഘം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി. എസ്. കൃഷ്ണമൂര്‍ത്തിയെ കണ്ട് ആവശ്യപ്പെട്ടു.

ശിവസേനാ നേതാവും മുന്‍ ലോക്സഭാ സ്പീക്കറുമായ മനോഹര്‍ ജോഷി, ബിജെപി നേതാക്കളായ രാം നായിക്, വിനോദ് തവദെ എന്നിവരുള്‍പ്പെട്ട സംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷണറെ കണ്ടത്.

പത്തുദിവസത്തെ ഗണേശോത്സവത്തിന് സവാര്‍ക്കറുടെ ഛായാചിത്രം ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടസമുന്നയിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ജോഷി വാര്‍ത്താലേഖകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+