ചേര്‍ത്തലയില്‍ ഇനി മത്സരിക്കില്ല: ആന്റണി
ചേര്‍ത്തല: ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ ഇനി മത്സരിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഈ തീരുമാനത്തിന്റെ കാരണമെന്തെന്ന് ആന്റണി വ്യക്തമാക്കിയില്ല. അക്കാര്യം അടുത്ത തവണ വരുമ്പോള്‍ പറയാമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. ചേര്‍ത്തല ടിബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ രാഷ്ട്രീയജീവിതത്തിലെ ഒരു ഘട്ടം പൂര്‍ത്തിയായതായി ആന്റണി പറഞ്ഞു. അടുത്ത ഘട്ടത്തെ പറ്റി താന്‍ ആലോചിച്ചിട്ടില്ല. മൂന്നു തവണ തന്നെ ജയിപ്പിച്ച ചേര്‍ത്തലയിലെ സമ്മതിദായകരോട് നന്ദിയും സ്നേഹവുമുണ്ട്. തന്നെ പോലെ ചില പ്രത്യേക സ്വഭാവമുള്ള ഒരാളെ മൂന്ന് തവണ ഒരു മണ്ഡലത്തില്‍ നിന്ന് ജയിപ്പിക്കുന്നത് തന്നെ വലിയ കാര്യമാണ്.
ചേര്‍ത്തലക്കാരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ജപ്പാന്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications