അറബ് ടൂറിസ്റുകളെ ആകര്‍ഷിക്കാന്‍ ശ്രമം
ദുബായ്: കേരളത്തിലേക്ക് അറബ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള ചില ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വിനോദസഞ്ചാര സെക്രട്ടറി ടി. ഒ. സൂരജ് പറഞ്ഞു.
അറബ് വിഭവങ്ങള്‍ വിളമ്പുന്ന റസ്റോറന്റുകള്‍ കേരളത്തില്‍ തുടങ്ങും. കുട്ടികള്‍ക്കായി തൃപ്പൂണിത്തുറയില്‍ ഒരു വിനോദ--വിജ്ഞാനപാര്‍ക്കും കോഴിക്കോട് ഒരു ഡ്രീം സിറ്റിയും സ്ഥാപിക്കും. കുട്ടികള്‍ക്കുള്ള വിനോദകേന്ദ്രങ്ങളെന്ന നിലയില്‍ തുടങ്ങുന്ന ഇവിടങ്ങളിലേക്ക് കൂടുതല്‍ അറബ് കുടുംബങ്ങളെ ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടിവരികയാണ്. ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങുന്നത് അധികൃതരുടെ പരിഗണനയിലുണ്ട്. ദുബായിലെത്തുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്ന് സൂരജ് പറഞ്ഞു.












Click it and Unblock the Notifications