ഇന്ത്യാവിഷന്‍ സംപ്രേഷണം തടസ്സപ്പെട്ടു
കൊച്ചി: ഇന്ത്യാവിഷന്‍ ചാനലിന്റെ സംപ്രേഷണം സപ്തംബര്‍ 12 ഞായറാഴ്ച രാത്രി മുതല്‍ മുടങ്ങി. ഇതുവരെയും സംപ്രേഷണം പുനരാരംഭിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരത്തോടെ സംപ്രേഷണം പുനരാരംഭിയ്ക്കുമെന്ന് ഇന്ത്യാവിഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംപ്രേഷണം മുടങ്ങിയത്. ഇന്ത്യാവിഷന്‍ സംപ്രേഷണത്തിനെ സഹായിക്കുന്ന ഉപഗ്രഹത്തിന്റെ ട്രാന്‍സ്പോണ്ടറിലുണ്ടായ സാങ്കേതികത്തകരാറാണ് സംപ്രേഷണം മുടങ്ങിയതിന് കാരണമെന്ന് പറയുന്നു. ഏഷ്യയിലെ സ്വകാര്യഉപഗ്രഹകമ്പനിയായ തായ്കോമിന്റെ ഉപഗ്രഹത്തില്‍ നിന്നുള്ള ട്രാന്‍സ്പോണ്ടറാണ് ഇന്ത്യാവിഷന്‍ വാടകയ്ക്കെടുത്തിരിക്കുന്നത്.
ഇന്ത്യാവിഷന് പുറമെ എസ്എസ് മ്യൂസിക്, രാജ് ടിവി, സ്റാര്‍ ന്യൂസ്, സ്റാര്‍ വിജയ് ടിവി എന്നീ ചാനലുകളുടെ സംപ്രേഷണവും മുടങ്ങിയിരുന്നു. ഇതും ഉപഗ്രഹത്തിലെ ട്രാന്‍സ്പോണ്ടറിന്റെ പ്രവര്‍ത്തനത്തകരാര്‍ മൂലമായിരുന്നു. അതില്‍ സ്റാര്‍ ന്യൂസ് അധികം വൈകാതെ സംപ്രേഷണം പുനരാരംഭിച്ചു.












Click it and Unblock the Notifications