കേരള-ലക്ഷദ്വീപ് വിമാനം റദ്ദാക്കി
കൊച്ചി: കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് നിര്‍ത്തലാക്കി. രണ്ട് ഡോണിയര്‍ വിമാനമാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇവിടേയ്ക്ക് പറത്തിയിരുന്നത്. ഈ വിമാനത്തിന്റെ പൈലറ്റ് വിരമിച്ചതോടെയാണ് ഈ വിമാനസര്‍വീസ് റദ്ദാക്കാന്‍ തീരുമാനിച്ചത്.
ഇനി എന്നാണ് ഈ സര്‍വീസ് വീണ്ടും ഇന്ത്യന്‍ എയര്‍ലൈന്‍സ് പുനരാരംഭിയ്ക്കുക എന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. സര്‍വീസ് നടത്തിയിരുന്ന കാലത്ത് കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള ഈ വിമാനത്തിന്റെ കാര്യത്തില്‍ എപ്പോഴും അനിശ്ചിതത്വം നിലനിന്നിരുന്നു. പലപ്പോഴും സാങ്കേതികത്തകരാറു മൂലമോ കാലാവസ്ഥാത്തകരാറ് മൂലമോ ഈ വിമാനം റദ്ദാക്കുക പതിവായിരുന്നു.
18സീറ്റുകളുള്ള ഡോണിയര്‍ വിമാനത്തില്‍ ഒമ്പത്യാത്രക്കാര്‍ക്കേ കയറാനാവൂ എന്നതിനാല്‍ കൊച്ചി-അഗത്തി സര്‍വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സിന് നഷ്ടക്കച്ചവടമായിരുന്നു. ലക്ഷദ്വീപില്‍ വിമാനങ്ങള്‍ ലാന്റ് ചെയ്യുന്നതില്‍ പരിമിതിയുള്ളതിനാല്‍ ഒരിയ്ക്കലും വലിയ വിമാനങ്ങള്‍ ഇവിടുത്തെ സര്‍വീസിന് ഉപയോഗിക്കാനും കഴിയുമായിരുന്നില്ല.
ടൂറിസ്റ് സീസണെ ആശ്രയിച്ചാണ് കൊച്ചി-അഗത്തി റൂട്ടിലെ തിരക്ക്. സീസണ്‍ കാലത്ത് നല്ല തിരക്കാണ്. കൂടുതല്‍ ദ്വീപുകള്‍ ഇപ്പോള്‍ ടൂറിസത്തിനായി തുറന്നിരിക്കുന്നതിനാല്‍ തിരക്കേറുകയാണ്. ഒക്ടോബര്‍ മാസം മുതല്‍ അഗത്തിയില്‍ ടൂറിസ്റ് സീസണ്‍ തുടങ്ങുകയാണ്. വിമാനസര്‍വീസ് നിര്‍ത്തിയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ നീക്കം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications