എല്‍ഐസി കവര്‍ച്ച: ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: എല്‍ഐസിയുടെ ഓവര്‍ ബ്രിഡ്ജ് ശാഖയില്‍ നിന്നും പട്ടാപ്പകല്‍ ഏഴര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരു യുവാവിനെ അറസ്റ് ചെയ്തു. ട്രിച്ചി റാംജി നഗറില്‍ കാന്തിനഗര്‍ സ്ട്രീറ്റില്‍ പരമശിവത്തെ(20)യാണ് പ്രത്യേക അന്വേഷണസംഘം അറസ്റ് ചെയ്തത്.
തമിഴ്നാട്ടിലെ ട്രിച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന തിരുട്ടുകമ്പനി എന്ന സംഘത്തില്‍പ്പെട്ടയാളാണ് പരമശിവം. കേസില്‍ ആറാം പ്രതിയാണ് ഈ യുവാവ്.
മോഷ്ടിച്ച തുകയില്‍ നിന്നും സംഘത്തലവന്‍ ശരവണന്‍ സൂക്ഷിക്കാന്‍ ഏല്പിച്ച ഒരു ലക്ഷം രൂപ പരമശിവത്തിന്റെ കയ്യില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രേമനൈരാശ്യം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച പരമശിവം ചികിത്സയ്ക്ക് വാങ്ങേണ്ടിവന്ന കടം തീര്‍ക്കാനാണത്രെ തിരുട്ടുകമ്പനിയില്‍ ചേര്‍ന്നത്. മുംബൈ, ഹൈദരാബാദ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ഈ സംഘം തിരുവനന്തപുരം മോഡല്‍ കവര്‍ച്ച നടത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതി ശരവണനെയും മറ്റ് നാല്പേരെയും പൊലീസ് തിരഞ്ഞുവരികയാണ്. പേട്ട സിഐ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിയ്ക്കുന്നത്. 300 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് തിരുട്ടുകമ്പനി.












Click it and Unblock the Notifications