റിലയന്‍സ്, വിപ്രോ ഫോര്‍ബ്സ് ലിസ്റില്‍
ന്യൂയോര്‍ക്ക്: റിലയന്‍സ്, ഭാരതി ടെലി, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങി എട്ട് ഇന്ത്യന്‍ കമ്പനികള്‍ ഫോര്‍ബ്സ് മാസികയുടെ ലിസ്റില്‍ സ്ഥാനം പിടിച്ചു. നിക്ഷേപം മുടക്കാവുന്ന ഏറ്റവും ആകര്‍ഷകമായ ലോകത്തിലെ 400 കമ്പനികളുടെ എ ലിസ്റിലാണ് ഈ ഇന്ത്യന്‍ കമ്പനികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭാരത് പെട്രോളിയം, ഒഎന്‍ജിസി, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി എന്നിവയാണ് മറ്റ് നാല് ഇന്ത്യന്‍ കമ്പനികള്‍. സ്ഥിരതയുള്ളതും നിക്ഷേപവളര്‍ച്ചയ്ക്കുള്ള സാധ്യതയുള്ളവയുമാണ് ഈ കമ്പനികളെന്ന് ഫോര്‍ബ്സ് മാസിക പറയുന്നു. ഭാരത് പെട്രോളിയം, റിലയന്‍സ്, എസ്ബിഐ എന്നിവ 1200 കോടി ഡോളറോളം വിറ്റുവരവ് ഉണ്ടാക്കുന്നുണ്ടെന്നും ഫോര്‍ബ്സ് മാസിക പറയുന്നു.
കഴിഞ്ഞ തവണ ഫോര്‍ബ്സ് മാസിക ലിസ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന മൂന്ന് കമ്പനികള്‍ ഇക്കുറി പുറത്തായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഹിന്ദുസ്ഥാന്‍ ലിവര്‍ എന്നിവയാണ് ഈ കമ്പനികള്‍.












Click it and Unblock the Notifications