യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തനം മോശം: സിപിഐ
ചെന്നൈ: കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയില്ലെന്ന് സി പി ഐ വ്യക്തമാക്കി. സി പി ഐ ദേശീയ സെക്രട്ടറി ഡി.രാജയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണ എന്തിനും ഉണ്ടാവുമെന്ന് കരുതരുത്. പൊതു മിനിമം പരിപാടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരംഭിയ്ക്കണം. സര്‍ക്കാര്‍ 100 ദിവസം പിന്നിട്ടിരിയ്ക്കുകയാണ്. ഇനിയും കാത്തിരിയ്ക്കാനാവില്ല. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കേണ്ട സമയം കഴിഞ്ഞിരിയ്ക്കുന്നു. കഴിഞ്ഞ 100 ദിവസത്തെ പ്രവര്‍ത്തനം സംതൃപ്തിയ്ക്ക് വക നല്‍കുന്നില്ല.
പൊതു മിനിമം പരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിട്ടില്ല.
സ്വകാര്യ മേഖലയില്‍ ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ദേശീയ തലത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ആരംഭിയ്ക്കേണ്ടി ഇരിയ്ക്കുന്നു. വേണ്ടി വന്നാല്‍ ഇതിനായി നിയമം തന്നെ നിര്‍മ്മിയ്ക്കണം.
പിന്തുണയ്ക്കുന്ന കക്ഷികളുമായി ചര്‍ച്ചചെയ്യാതെ ഈ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കരുത്. ഇക്കാര്യം ഇടതുപക്ഷ കക്ഷികള്‍ ഏകോപന സമിതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ പറഞ്ഞു.












Click it and Unblock the Notifications