ജീരകപ്പാറ വനം സര്‍ക്കാര്‍ ഏറ്റെടുക്കും
കോഴിക്കോട്: ജീരകപ്പാറയില്‍ വനംകയ്യേറിയവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിയ്ക്കുമെന്ന് വനംമന്ത്രി കെ.പി. വിശനാഥന്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വനം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ജീരകപ്പാറ വനം ഏറ്റെടുക്കും. അവിടെ വനഭൂമി സന്തമാക്കിയവര്‍ക്ക് നഷ്ടപരിഹാരം നല്കണോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിയ്ക്കും. ജീരകപ്പാറ ഒരു സംരക്ഷിത വനഭൂമിയാണ് അവിടെ മരം മുറിയ്ക്കുന്നതം നിരോധിച്ചിട്ടുള്ളതാണ്.
ഭൂമിയുടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മരംമുറിയ്ക്കാന്‍ തൊഴിലാളികളെകൊണ്ടുവന്ന ലോറികളും പിടിച്ചെടുത്തിട്ടുണ്ട്. സി. മോയിന്‍കുട്ടി എംഎല്‍എ, വിജിലന്‍സ് ചീഫ് കണ്‍സര്‍വേറ്റര്‍, മറ്റ് വനംവകുപ്പ് ഉദഗേസ്ഥര്‍ എന്നിവരും മന്ത്രിയെ അനുഗമിച്ചു.












Click it and Unblock the Notifications