Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയത്ത് മനയ്ക്കല്‍ കൃഷ്ണന്‍നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: പഴയത്ത് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. 2004 ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസമാണ് കാലാവധി.

സെപ്തംബര്‍ 13 തിങ്കളാഴ്ച ഉച്ചപൂജയ്ക്കു ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്. മേല്‍ശാന്തി പൊട്ടക്കുഴി ദിവാകരന്‍ നമ്പൂതിരി നറുക്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് ഹാജരായ 32 അപേക്ഷകരില്‍ യോഗ്യരായ 26 പേരുകളില്‍ നിന്നാണ് നറുക്കെടുത്തത്.

കൃഷ്ണന്‍ നമ്പൂതിരി ചൊവാഴ്ച മുതല്‍ ക്ഷേത്രത്തില്‍ ഭജനമിരിയ്ക്കും. സപ്തംബര്‍ 30ന് രാത്രി മേല്‍ശാന്തി സ്ഥാനമേല്‍ക്കും.

ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കനായിരുന്ന കൂറ്റനാട് പഴയത്ത് പരേതനായ ആര്യന്‍ അടിതിരിപ്പാടിന്റേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകനായ കൃഷ്ണന്‍ നമ്പൂതിരി (45) രണ്ടാം തവണയാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. 2000-ാം ആണ്ടിലാണ് മുമ്പ് ചുമതലയേറ്റത്. 81 മുതല്‍ ക്ഷേത്രത്തില്‍ പൂജ ചെയ്തുവരുന്നു. അസന്റെ അനുജനായ പരേതനായ ഇട്ടിരവി നമ്പൂതിരിയാണ് പൂജ അഭ്യസിപ്പിച്ചത്. മൂത്ത ജ്യേഷ്ഠന്‍ രവിനമ്പൂതിരിയാണ്. 99ല്‍ മേല്‍ശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയും ജ്യേഷ്ഠനാണ്. മറ്റൊരു ജ്യേഷ്ഠന്‍ ആര്യന്‍നമ്പൂതിരി ചെന്നൈ വി.ഐ.പി. കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്.

തളിപ്പറമ്പ് കോക്കുന്നത്ത് ഇല്ലത്തെ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ എന്നിവര്‍ മക്കളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+