പ്രത്യേക സാമ്പത്തിക മേഖലക്ക് അനുമതി
ദില്ലി: കൊച്ചിയില്‍ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചു. കൊച്ചിയിലെ വല്ലാര്‍പ്പാടം-പുതുവൈപ്പ് പ്രദേശം പ്രത്യേക സാമ്പത്തിക മേഖലയായി വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
നിര്‍ദിഷ്ട വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി പ്രദേശമുള്‍പ്പെടെ വല്ലാര്‍പ്പാടത്ത് 178 ഹെക്ടറും പുതുവൈപ്പിനില്‍ 270 ഹെക്ടറുമായി ആകെ 448 ഹെക്ടറാണ് പ്രത്യേക സാമ്പത്തിക മേഖലയാക്കുന്നത്.
കൊച്ചി തുറമുഖ ട്രസ്റിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക സാമ്പത്തിക മേഖല. എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിയും സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടും. തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയായിരിക്കും ഇത്.
തുറമുഖ പ്രത്യേക സാമ്പത്തിക മേഖല എന്ന പേരിലാണ് പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കടല്‍ഭാഗവും ഉള്‍പ്പെടുന്ന പ്രദേശമാണ് സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നതിനാലാണിത്.
കയറ്റുമതി മെച്ചപ്പെടുന്നതിനും സാമ്പത്തിക വികസനത്തിന് ശക്തിയേകുന്നതിനും പ്രത്യേക സാമ്പത്തിക മേഖല സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications