കേരളത്തില്‍ അനധികൃതലോട്ടറി വേട്ട
പാലക്കാട്: കേന്ദ്രഭാഗ്യക്കുറി നിയമം ലംഘിച്ച് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന പത്ത് കോടിയിലധികം വിലവരുന്ന അനധികൃതലോട്ടറികള്‍ ലോട്ടറി വകുപ്പ് അധികൃതര്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പിടിച്ചു. എറണാകുളത്ത് നടത്തിയ മറ്റൊരു റെയ്ഡില്‍ 80 ലക്ഷം രൂപയുടെ അനധികൃതലോട്ടറി പിടിച്ചു.
പുതുശേരി കുരുടിക്കാടിനടുത്ത് ന്യൂ ജെ.കെ. ഏജന്‍സിയുടെ ഗോഡൗണില്‍ നിന്നാണ് ലോട്ടറികള്‍ പിടിച്ചത്. നിരോധിക്കപ്പെട്ട അരുണാചല്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ലോട്ടറിടിക്കറ്റുകളാണിവ. രണ്ടു മാസം മുമ്പ് ഇവിടെ നടത്തിയ റെയ്ഡില്‍ 15 കോടിയുടെ അനധികൃത ലോട്ടറികള്‍ പിടികൂടിയിരുന്നു.
കൊച്ചിയില്‍ കച്ചേരിപ്പടി എം. ശിങ്കാരം ഏജന്‍സിയുടെ ഗോഡൗണില്‍ നിന്നാണ് ടിക്കറ്റുകള്‍ പിടിച്ചത്. ഭൂട്ടാന്‍, മിസോറാം, അരുണാചല്‍പ്രദേശ്, നാഗാലാന്റ് തുടങ്ങിയ നിരോധിക്കപ്പെട്ട ലോട്ടറികളാണ് പിടിച്ചത്. ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്ത് കളിയിക്കാവിളയില്‍ നടത്തിയ റെയ്ഡില്‍ 30 ലക്ഷത്തിന്റെ ലോട്ടറി പിടിച്ചിരുന്നു.












Click it and Unblock the Notifications