പി. കെ. വി ആശുപത്രി വിട്ടു
ദില്ലി: ദില്ലിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഐ നേതാവും ലോക്സഭാംഗവുമായ പി. കെ. വാസുദേവന്‍ നായര്‍ ആശുപത്രി വിട്ടു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്് അദ്ദേഹം കുറെ നാളായി ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എഐഐഎംഎസ്) ചികിത്സയില്‍ കഴിയുകയായിരുന്നു.
പ്രമേഹരോഗിയായ വാസുദേവന്‍നായരുടെ കാലിലെ മുറിവ് ഉണങ്ങാത്തതിനെ തുടര്‍ന്ന് ആഗസ്ത് 20നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21ന് കാലില്‍ ശസ്ത്രക്രിയ നടത്തി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും നീര്‍ക്കെട്ടും ശ്വാസതടസ്സവും കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.












Click it and Unblock the Notifications