ആര്‍എസ്ബി (ബി) യോഗം മാറ്റിവച്ചു
തിരുവനന്തപുരം: സപ്തംബര്‍ 14 ചൊവാഴ്ച തിരുവനന്തപുരത്ത് ചേരാനിരുന്ന ആര്‍എസ്ബി (ബി) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മാറ്റിവച്ചു.
മന്ത്രി ബാബു ദിവാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് യോഗം മാറ്റിയത്.
എറണാകുളം ജില്ലയില്‍ ബാബു ദിവാകരനെ അനുകൂലിക്കുന്നവര്‍ സമാന്തരയോഗം ചേര്‍ന്ന് പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ആര്‍എസ്ബി (ബി) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കാനിരിക്കുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണമാവും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications