കോവളം ഹോട്ടല്‍: അന്വേഷിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: കോവളത്തെ ഐടിഡിസിയുടെ അശോക ഹോട്ടലും 65 ഏക്കര്‍ ഭൂമിയും വിറ്റ ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
മുംബൈയിലെ സെന്‍ടൂര്‍ ഹോട്ടല്‍ വിറ്റതിനെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിന്റെ മാതൃകയിലായിരിക്കണം ഇതും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. സപ്തംബര്‍ 14 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ ഏകോപനസമിതി യോഗത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം ആവശ്യപ്പെടും. കേവലം 44 കോടി രൂപക്ക് ഹോട്ടല്‍ ഗള്‍ഫാര്‍ ഗ്രൂപ്പിന് വിറ്റ നടപടിയില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്.
മൂവാറ്റുപുഴയില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും ചര്‍ച്ച ചെയ്യണം. ആരെക്കുറിച്ചെങ്കിലും പരാതിയുണ്ടെങ്കില്‍ അക്കാര്യം സിപിഎം അന്വേഷിക്കും- അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications