സാമി ലാബ്സിന് വിദേശ സാങ്കേതിക വിദ്യ
ബാംഗ്ലൂര്‍: മരുന്നുകളുടെ ദോഷ ഫലങ്ങള്‍ കണ്ടെത്താന്‍ മൃഗങ്ങളെ ഉപയോഗിയ്ക്കാതെ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി യു എസിലെ ഇന്‍വിട്രൊ എന്ന കമ്പനിയുമായി ബാംഗ്ലൂരിലെ സാമി ലാബ്സ് കരാറുണ്ടാക്കി. കരാറനുസരിച്ച് ഇന്‍വിട്രൊ സാമി ലാബ്സിന് ഇതിനുള്ള സാങ്കേതിക വിദ്യ കൈമാറും.
പച മരുന്നുകളുടെ സ്വരസങ്ങള്‍, സൗന്ദര്യ വസ്തുക്കള്‍ എന്നിവ ഉണ്ടാക്കുന്ന കമ്പനിയാണ് സാമി ലാബ്സ്. മരുന്നുകളുടെ ദോഷ ഫലങ്ങള്‍ കണ്ടെത്താന്‍ മൃഗങ്ങളെ ഉപയോഗിയ്ക്കാതെ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് കാലിഫോര്‍ണിയയിലെ ഇന്‍വിട്രൊ ഇന്റര്‍നാഷണല്‍.
പുതിയ സാങ്കേതിവിദ്യ സ്വയത്തമാക്കുതോടെ സാമി ലാബ്സിന് കൂടുതല്‍ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ വിദേശ വിപണിയില്‍ ഇറക്കാന്‍ കഴിയും. പുതിയ മരുന്നുകളും മറ്റും മൃഗങ്ങളില്‍ പരീക്ഷിയ്ക്കുന്നതിനെതിരെ വിദേശ രാജ്യങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ പുതിയ ഉല്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വന്‍ പ്രചാരം നേടാന്‍ കഴിയുമെന്ന് സാമി ലാബ്സിന്റെ അദ്ധ്യക്ഷനും എം ഡിയുമായ ഡോ. മുഹമ്മദ് മജീദ് അവകാശപ്പെട്ടു


Click it and Unblock the Notifications