Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈകൊ അറസ്റിലായി

ചെന്നൈ: എം.ഡി.എം.കെ. നേതാവ് വൈക്കോ ചെന്നൈയില്‍ അറസ്റിലായി. സെപ്തംബര്‍ 15 ബുധനാഴ്ച അതിരാവിലെ ചെന്നൈയിലേയ്ക്ക് പ്രകടനമായി പ്രവേശിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴായിരുന്നു അറസ്റ്. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു ചെന്നൈയില്‍ പ്രകടനം നടത്തുന്നത് നിരോധിച്ചത് ലംഘിച്ചതിനായിരുന്നു അറസ്റ്.

ചെന്നൈയില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് സുപ്രീം കോടതി നേരത്തേ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന തലസ്ഥാനത്തേയ്ക്ക് പദയാത്ര നടത്തിയാല്‍ വൈക്കോയെ അറസ്റ് ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞിരുന്നു.

ബുധനാഴ്ച രാവിലെ നാലു മണിയോടെ 3000 ത്തോളം അനുയായികളുമായി ചെന്നൈയിലേയ്ക്ക് പ്രവേശിയ്ക്കുമ്പോള്‍ ഐലന്റ് ഗ്രൗണ്ട്സില്‍ വച്ചായിരുന്നു അറസ്റ്. 1000 കിലോമീറ്റര്‍ നീണ്ട യാത്ര ചെന്നൈയില്‍ അവസാനിയ്ക്കേണ്ടതാണ്. പോട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട വൈക്കോ തിരുനല്‍വേലിയില്‍ നിന്ന് 40 ദിവസം മുമ്പ് പദയാത്ര തുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് വീണ്ടും പദയാത്ര തുടങ്ങുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടെന്ന് അത് അതിരാവിലെ ഒരുമണിയ്ക്കാക്കി.

തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് പദയാത്ര ചെന്നയിലെത്തിയത്. ചൊവാഴ്ച രാത്രിക്കു ശേഷം രണ്ടു തവണ കസ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പ് അതിന് തടസമായി. പിന്നീട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് അദ്ദേഹത്തെ കസ്റഡിയിലെടുത്തത്.

പദയാത്രയില്‍ മൂവായിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുഗമിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+