ബസ് ചാര്‍ജ് വര്‍ധന: തീരുമാനം ബുധനാഴ്ച
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് സപ്തംബര്‍ 15 ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും.
ബസ് നിരക്ക് കിലോമീറ്ററിന് ഏഴ് പൈസ മുതല്‍ 10 പൈസ വരെ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ മന്ത്രിസഭായോഗം പരിഗണിക്കും. മിനിമം ചാര്‍ജ് രണ്ടര രൂപയാക്കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.
ബസ് നിരക്ക് കിലോമീറ്ററിന് ഏഴ് മുതല്‍ 10 പൈസ വരെ വര്‍ധിപ്പിക്കണമെന്ന് ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് പഠനം നടത്തിയ സമിതിയാണ് ശുപാര്‍ശ ചെയ്തത്. ഇപ്പോള്‍ കിലോമീറ്ററിന് 35 പൈസയാണ്. കിലോമീറ്ററിന് ഏഴ് പൈസ വര്‍ധിപ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേ സമയം ബസ്സുടമകള്‍ 10 പൈസ വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കുറഞ്ഞ നിരക്ക് മൂന്ന് രൂപയാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായില്ലെങ്കില്‍ സപ്തംബര്‍ 17 മുതല്‍ സ്വകാര്യ ബസുകള്‍ സമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് മുണ്ടപ്പിള്ളി അറിയിച്ചു. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെയുള്ള ഒരു ഒത്തുത്തീര്‍പ്പിനും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications