ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് രണ്ടര രൂപ
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സപ്തംബര്‍ 15 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം ചാര്‍ജ് രണ്ടര രൂപയായാണ് കൂട്ടിയിരിക്കുന്നത്.
കിലോമീറ്ററിന് ഏഴ് പൈസയാണ് വര്‍ധനവ് വരുത്തിയത്. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.
ബസ് നിരക്ക് കൂട്ടിയില്ലെങ്കില്‍ സപ്തംബര്‍ 17 മുതല്‍ ബസ് സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ്സുടമകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കിലോമീറ്ററിന് 10 പൈസ കൂട്ടണമെന്നും മിനിമം ചാര്‍ജ് മൂന്നര രൂപയാക്കണമെന്നുമാണ് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications