Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെലവ് കുറച്ചതുവഴി കൈരളിയ്ക്ക് ലാഭം

കൊച്ചി: ലാഭമുണ്ടാക്കാന്‍ ചെലവ് കുറച്ചുകൊണ്ടുള്ള കൈരളി ചാനലിന്റെ പരീക്ഷണം ലാഭത്തിലായി. ലാഭമുണ്ടാക്കാന്‍ സാമ്പത്തിക പുനസംഘടന നടത്താന്‍ ആലോചിയ്ക്കുന്ന കമ്പനികള്‍ക്ക് ഇനി സിപിഎം ചാനലായ കൈരളിയെ മാതൃകയാക്കാം.

100കോടി മൂലധനമുള്ള മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള കൈരളി ചാനല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 53 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവരുടെ ചെലവ് 36 ശതമാനമാക്കി കുറച്ചതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈരളി നേടിയത് 6.04 കോടിയുടെ ലാഭമാണ്. എങ്കിലും ഡയറക്ടര്‍ ബോര്‍ഡ് ഓഹരിയുടമകള്‍ക്ക് ലാഭവീതമൊന്നും നല്കിയിരുന്നില്ല.

ഇനി മറ്റൊരു മലയാളം ചാനല്‍ കൂടി ആരംഭിയ്ക്കാന്‍ പദ്ധതിയിടുന്ന കൈരളി 25 കോടി രൂപ കൂടി സമാഹരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴത്തെ ഓഹരിയുടമകള്‍ വഴിയോ പൊതു ഓഹരിഇഷ്യുവിലൂടെയോ ഈ തുക സമാഹരിയ്ക്കാനാണ് പദ്ധതി.

പന്ത്രണ്ടംഗ ഡയറക്ടര്‍ബോര്‍ഡില്‍ നിന്നും മൂന്ന് അംഗങ്ങള്‍ വിരമിച്ചിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രാജ്യസഭാ എംപി പി.വി. അബ്ദുള്‍ വഹാബ്, വി.കെ. മുഹമ്മദ് അഷ്റഫ്, സി.കെ. കരുണാകരന്‍ എന്നിവരാണ് വിരമിച്ചത്. മൂന്ന് പേരെയും വീണ്ടും ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കാന്‍ കൈരളി ഡയറക്ടര്‍ബോര്‍ഡ് ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. ലീഗ് എംപിയായ വഹാബ് വീണ്ടും തുടരുന്നത് മറ്റൊരുവിവാദത്തിന് കാരണമായേക്കുമെന്നതിനാലാണ് വഹാബിനെ മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+