കോവളം കൊട്ടാരം ഏറ്റെടുക്കാന്‍ തീരുമാനം
തിരുവനന്തപുരം: കോവളം കൊട്ടാരം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സപ്തംബര്‍ 15 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കോവളം കൊട്ടാരം ഏറ്റെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഉടമസ്ഥത തര്‍ക്കമുള്ളതിനാലാണ് കൊട്ടാരം ഏറ്റെടുക്കണമെന്ന് സമിതി നിര്‍ദേശിച്ചത്. എ. കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചത്.
കൊട്ടാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഹോട്ടലിന്റെ ഉടമകള്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഇത് നീണ്ട നിയമയുദ്ധത്തിനായിരിക്കും വഴിതെളിക്കുന്നത്.












Click it and Unblock the Notifications