എസ്എസ്എല്‍സി ഗ്രേഡിംഗ് പുന:സ്ഥാപിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സിക്ക് ഈ വര്‍ഷം മുതല്‍ തന്നെ ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗ്രേഡിംഗ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്താന്‍ നേരത്തെയെടുത്ത തീരുമാനം പിന്‍വലിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു. വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയതിനെ തുടര്‍ന്ന് ഗ്രേഡിംഗ് പുന:സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ ദുരീകരിക്കുന്ന വിധത്തിലായിരിക്കും ഗ്രേഡിംഗ് പുന:സ്ഥാപിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഗ്രേഡിനൊപ്പം പ്രത്യേക കോളത്തില്‍ മാര്‍ക്കും രേഖപ്പെടുത്തും. നിരന്തര മൂല്യനിര്‍ണയം 20 മാര്‍ക്കില്‍ നിന്ന് 10 മാര്‍ക്കായി കുറയ്ക്കും. ഗ്രേഡിംഗ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിന് ഉന്നതതല കമ്മിറ്റികള്‍ രൂപീകരിക്കും. കമ്മിറ്റി രൂപീകരണം സംബന്ധിച്ച വിശദവിവരങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.
പഴയ സ്കീം അനുസരിച്ച് പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും ഫലം തീരുമാനിക്കുക. എന്നാല്‍ പഴയ സ്കീമില്‍ പരീക്ഷ എഴുതുന്നവര്‍ പ്ലസ് ടുവിന് ചേരുമ്പോള്‍ ഇവരുടെ മാര്‍ക്ക് ഗ്രേഡായി പരിവര്‍ത്തിപ്പിക്കും- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications