Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ പ്രതിനിധി: സി പി എം നിലപാട് ശക്തമാക്കുന്നു

ദില്ലി: ആസൂത്രണ ബോര്‍ഡില്‍ വിദേശ പ്രതിനിധികളെ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതില്‍ സിപിഎം കടുത്ത നിലപാട് എടുക്കുമെന്ന് കൂടുതല്‍ വ്യക്തമാകുന്നു. സര്‍ക്കാരിന്റെ ഒരു നയ രൂപീകരണ സമിതിയിലും വിദേശ ഏജന്‍സികളുടേയോ വിദേശ ധനകാര്യ ഏജന്‍സികളുടേയോ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് സി പി എം സെപ്തംബര്‍ 16 വ്യാഴാഴ്ച വീണ്ടും വ്യക്തമാക്കി.

പത്താം പദ്ധതിതയാറാക്കുന്നതിലോ പദ്ധതി രേഖ അപഗ്രഥിയ്ക്കുന്നതിലോ ഇത്തരം ഏജന്‍സികളെ പങ്കാളികളാക്കാന്‍ പാടില്ലെന്നും സി പി എം വ്യക്തമാക്കിയിട്ടുണ്ട്. ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിഹ് അലുവാലിയയുമായി ഒരു മണിയ്ക്കൂര്‍ ചര്‍ച്ച കഴിഞ്ഞ് പുറത്ത് വന്ന സി പി എം നേതാവം സീതാറാം യച്ചൂരിയാണ് ഇത് വ്യക്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്ന പ്രക്രീയയിലോ നയ രൂപീകരണ സമിതികളിലോ വിദേശ ഏജന്‍സികളെ ഉള്‍പ്പെടുത്താതിരിയ്ക്കുക എന്നത് നമ്മുടെ ചുമതലയാണ്. ഇതില്‍ നിന്ന് പിന്നാക്കം പോകാലാവില്ല. ആരെങ്കിലും പണം കടം തരുന്നുണ്ടെങ്കില്‍ അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

സി പി എം ഉന്നയിച്ച ആവശ്യത്തിന് മൊണ്ടേക് സിഹ് അലുവാലിയയില്‍ നിന്ന് ലഭിച്ച പ്രതികരണം വെളിപ്പെടുത്താന്‍ യച്ചൂരി തയ്യാരായില്ല. സി പി എം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അത് ആസൂത്രണ ബോര്‍ഡും പ്രധാനമന്ത്രിയും ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കും എന്നുമായിരുന്നു യച്ചൂരിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+